ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ്
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണ്ടയെന്ന് തീരുമാനിച്ചത് പിണറായി സര്‍ക്കാറെന്നും സതീശന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ ദേശീയ ശരാശരിയെക്കാള്‍ വനമുണ്ട്.
കൂടുതല്‍ ജനവാസ മേഖലയാണ് കേരളം. ഈ പ്രാധാന്യത്തോടെ വിഷയങ്ങള്‍ സുപ്രീം കോടതിയെ ബോധിപ്പിക്കണം. അതിന് മാന്വല്‍ സര്‍വേ നടത്തണം. ഉപഗ്രഹ സര്‍വേയാണ് സുപ്രീം കോടതിക്ക് നല്‍കുന്നതെങ്കില്‍ കോടതിയില്‍ നിന്ന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.
അടിയന്തരമായി മാന്വല്‍ സര്‍വേ നടത്തണം. അതുവരെ കാലാവധി നീട്ടണം. ഇല്ലങ്കില്‍ പതിനായിരങ്ങള്‍ കുടിയിറങ്ങേണ്ടി വരും. ഇല്ലങ്കില്‍ അതിശക്തമായ സമരം യുഡിഎഫ് ഏറ്റടുക്കും. കെ റയില്‍, വിഴിഞ്ഞം പോലെ ഇരകളെ യു.ഡി.എഫ് ചേര്‍ത്തു പിടിക്കും. ഒരു ലക്ഷത്തിലധികം വീടുകളെ ബാധിക്കും.
ഇരുപത് പട്ടണങ്ങളെ ബാധിക്കും. പഞ്ചായത്തുകളെ കൊണ്ട് പരിശോധിക്കാമെന്ന് മന്ത്രി ഇപ്പോള്‍ പറയുന്നു. ഇത്ര കാലതാമസം എന്തിനു വരുത്തിയെന്ന് ചോദിച്ച സതീശന്‍ ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് ഇതെന്നും പറഞ്ഞു.