ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കില്ല,ആവശ്യമെങ്കില്‍ റവന്യുവകുപ്പിന്റെ സഹായം തേടും;വനംമന്ത്രി

Share our post

ഉപഗ്രഹ സര്‍വേയില്‍ അപാകതകള്‍ ഉണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. സര്‍വേ അതേപടി വിഴുങ്ങില്ല. നിലവിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല. പ്രായോഗിക നിര്‍ദേശം സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു,

വനത്തോട് ചേര്‍ന്നുള്ള ഒരുകിലോമീറ്റര്‍ ജനവാസ മേഖല ആണെന്ന് തെളിയിക്കല്‍ ആണ് ഉപഗ്രഹസര്‍വേയുടെ ഉദ്ദേശ്യം.ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കണം

വസ്തുതകള്‍ക്ക് വിരുദ്ധമാണെങ്കില്‍ അത് ചൂണ്ടിക്കാണിയ്ക്കാന്‍ അവസരം ഉണ്ട്.ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസം നീട്ടി. പരാതി സമര്‍പ്പിക്കാന്‍ ഉള്ള തീയതിയും നീട്ടും. ഇതില്‍ തീരുമാനം എടുക്കേണ്ടത് വിദഗ്ധ സമിതിയാണ്. ഈ കാര്യം അവരോട് ആവശ്യപെട്ടിട്ടുണ്ട്

അവ്യക്തമായ മാപ്പ് നോക്കി സാധാരണക്കാരനു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. പഞ്ചായത്തുകളെ കൊണ്ട് പരിശോധിപ്പിക്കാം. ആവശ്യമെങ്കില്‍ റവന്യു വകുപ്പിന്റെ സഹായം തേടും.

സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിഷപ് പറയുമെന്ന് തോന്നുന്നില്ല. വിമര്‍ശിക്കാന്‍ ഒരു വിമര്‍ശനം മാത്രം എന്നെ കാണുന്നുള്ളൂ.ബിഷപ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. സുപ്രീംകോടതി പറഞ്ഞ പ്രകരമാണ് നടപടികള്‍ സ്വീകരിച്ചത്. മാനുവല്‍ സര്‍വ്വേ ആവശ്യമെങ്കില്‍ ചെയ്യും..

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്നും യു.ഡി.എഫ് പിന്‍വാങ്ങണം. ബോധപൂര്‍വ്വം സംശയം ജനിപ്പിച്ചു കൊണ്ടിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!