‘ആർ .ഐ .പി, ഐ മിസ് യു’, പിതാവ് മരിച്ചെന്ന് മകന്റെ ഫേസ്ബുക്ക് പോസ്റ്റ്, മരിക്കാത്ത നേതാവിന് ആദരാഞ്ജലികളറിയിച്ച് ഡി.സി.സി പ്രസിഡന്റ്

Share our post

ഇടുക്കി: പിതാവ് മരിച്ചെന്നറിയിച്ച് മകന്റെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് നേതാവും പീരുമേട് പഞ്ചായത്തിലെ തദ്ദേശസ്ഥാപനത്തിലെ മുൻ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ‘ആർ. ഐ. പി, ഐ. മിസ് യു’ എന്ന ക്യാപ്ഷനോടെയാണ് നേതാവിന്റെ ചിത്രം മൂത്തമകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റ് കണ്ടതോടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ആദാരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കമന്റ് ചെയ്തു. ഇടുക്കി ഡി .സി .സി പ്രസിഡന്റ് സി .പി മാത്യുവും അനുശോചനം രേഖപ്പെടുത്തിയവരുടെ കൂട്ടത്തിലുണ്ട്.ഇളയമകന്റെ വാട്സാപ്പിൽ വന്ന സന്ദേശത്തിൽ നിന്നാണ് ‘തന്റെ മരണവിവരം’ നേതാവ് അറിയുന്നത്.

എങ്ങനെയായിരുന്നു മരണമെന്ന് ചോദിച്ച് നിരവധി പേർ കുടുംബാംഗങ്ങളെ വിളിച്ചു. അച്ഛനും മകനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ചരമക്കുറിപ്പ് ഇട്ടതെന്നാണ് സൂചന.മകനെതിരെ പരാതി നൽകാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ബന്ധുക്കളുടെ അഭിപ്രായങ്ങൾ മാനിച്ച് മാപ്പ് നൽകാൻ നേതാവ് തീരുമാനിച്ചു. അതേസമയം, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി മറ്റാരോ ആണ് പോസ്റ്റിട്ടതെന്നാണ് മകന്റെ പ്രതികരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!