ഗുണനിലവാരമുറപ്പാക്കാം; ജല പരിശോധനയ്ക്ക് ജില്ലയിൽ 6 കേന്ദ്രങ്ങൾ

Share our post

കണ്ണൂർ: ജലഗുണനിലവാര പരിശോധനയ്ക്ക് ജില്ലയിൽ വാട്ടർ അതോറിറ്റിയുടെ 6 കേന്ദ്രങ്ങൾ സജ്ജം. ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ അംഗീകാരം ലഭിച്ച ഒരു ജില്ലാ ലാബും അഞ്ച് ഉപജില്ലാ ലാബുകളുമാണ് പ്രവർത്തിക്കുന്നത്. ക്വാളിറ്റി കൺട്രോൾ ജില്ലാ ലബോറട്ടറി താണയിലും ഉപജില്ലാ ലാബുകൾ പള്ളിക്കുന്ന്, മട്ടന്നൂർ കൊതേരി, ധർമശാല കുഴിച്ചാൽ, ഇരിക്കൂർ പെരുവളത്തുപറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലുമാണുള്ളത്.

ജലത്തിന്റെ മണം, രുചി, നിറം, പിഎച്ച് തുടങ്ങിയ പരിശോധന, ഇരുമ്പ്, ക്ലോറൈഡ്, ഫ്ലൂറൈഡ്, സൾഫേറ്റ്, മഗ്നീഷ്യം, ആഴ്‌സനിക് തുടങ്ങിയ രാസപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനയും ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ എന്നിവയുടെ സാന്നിധ്യം കണ്ടെത്തുന്ന ജൈവിക പരിശോധന എന്നിവയാണ് ഇവിടെ നടക്കുന്നത്.

വെള്ളം പരിശോധിക്കാം

രാസപരിശോധനയ്ക്ക് വൃത്തിയുള്ള പ്ലാസ്റ്റിക് ബോട്ടിലിൽ കരസ്പർശമില്ലാതെ ശേഖരിച്ച ഒരു ലീറ്റർ വെള്ളവും ബാക്ടീരിയ പരിശോധനയ്ക്ക് അണുവിമുക്ത ബോട്ടിലിൽ 100 മില്ലിലീറ്റർ വെള്ളവുമാണ് വേണ്ടത്. ഇതിനായി http://kwa.kerala.gov.in/ml/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. തുടർന്ന് ഓൺലൈനായി പണമടച്ചാണ് വെള്ളം ലാബുകളിൽ എത്തിക്കേണ്ടത്. 5 പ്രവൃത്തിദിവസങ്ങൾക്കു ശേഷം റിപ്പോർട്ട് ലഭിക്കും. ഓൺലൈനായും റിപ്പോർട്ട് ലഭ്യമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!