വഞ്ചിയൂർ കോടതിയിൽ വനിതാ എസ് .ഐയ്ക്ക് നേരെ കൈയേറ്റശ്രമം

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ എസ് .ഐയെ അഭിഭാഷകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. വലിയതുറ സ്റ്റേഷനിലെ എസ് .ഐ അലീന സൈറസ് ആണ് മജിസ്ട്രേറ്റിന് രേഖാമൂലം പരാതി നൽകിയത്.
കോടതി കെട്ടിടത്തിനുള്ളിൽ വച്ച് അഭിഭാഷകർ തനിക്ക് നേരെ പ്രതിഷേധം നടത്തിയ വേളയിൽ അസഭ്യവർഷം ചൊരിഞ്ഞെന്നും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് എസ്ഐ ആരോപിക്കുന്നത്.
സ്റ്റേഷനിൽ എത്തിയ അഭിഭാഷകനോട് എസ് .ഐ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് അഭിഭാഷകർ പ്രതിഷേധം നടത്തിയത്.