കേരള തപാല്‍ സര്‍ക്കിള്‍ വടക്കന്‍ മേഖലയുടെ ഡാക് അദാലത്ത്

കേരള തപാല്‍ സര്‍ക്കിള്‍ വടക്കന്‍ മേഖലയുടെ ഡാക് അദാലത്ത് ജനുവരി അഞ്ചിന് ഉച്ചക്ക് 2.30ന് കോഴിക്കോട് നടക്കാവിലെ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ നടക്കും.
ലെറ്റര്‍ പോസ്റ്റ്, സ്പീഡ് പോസ്റ്റ്, പാര്‍സലുകള്‍, സേവിങ്‌സ് ബാങ്ക്, മണിയോഡര്‍ തുടങ്ങിയ തപാല്‍ വകുപ്പ് സംബന്ധിച്ച പരാതികള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (ഐ), പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജിയണ്‍, നടക്കാവ്, കോഴിക്കോട്- 673011 എന്ന വിലാസത്തില്‍ ഡിസംബര്‍ 20നകം ലഭിക്കണം. കവറില്‍ ഡാക് അദാലത്ത് എന്ന് രേഖപ്പെടുത്തണം.