Breaking News
കണ്ണൂരിനു അംഗീകാരമായി വിജു കൃഷ്ണന്റെ നേതൃസ്ഥാനം

കണ്ണൂർ: കിസാൻസഭയുടെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് വിജു കൃഷ്ണന്റെ കർഷക പോരാട്ടങ്ങൾക്കുള്ള അംഗീകാരമായി. കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ വിജു ദേശീയതലത്തിൽ കർഷകരുടെ നിരവധി പ്രശ്നങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ചു വരികയാണ്.
2018 മാർച്ചിൽ മഹാരാഷ്ട്രയിലെ നാസിക് മുതൽ മുംബയിലെ ആസാദ് മൈതാനം വരെ കർഷകർ നടത്തിയ ലോംഗ് മാർച്ചോടെയാണ് അഖിലേന്ത്യാ കിസാൻസഭയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ വിജു ശ്രദ്ധേയനായത്. ഈ മാർച്ചിന്റെ മുഖ്യശിൽപ്പികളിലൊരാളായ വിജുവിന്റെ നേതൃപാടവമാണ് കർഷകമാർച്ചിന് ആത്മവിശ്വാസം പകർന്നതെന്ന് സി.പി.എം നേതൃത്വം തന്നെ വിലയിരുത്തിയിരുന്നു.
രാജസ്ഥാനിലും മറ്റുമുണ്ടായ സി.പി.എം മുന്നേറ്റമാണ് ദേശീയതലത്തിൽ ശ്രദ്ധേയനായ വിജുവിനെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചത്. ബംഗളൂരു ഐ.സി.എ.ആറിൽ (ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ച്) പ്രിൻസിപ്പൽ സയന്റിസ്റ്റായിരുന്ന കരിവെള്ളൂർ ഓണക്കുന്നിലെ ഡോ. പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ് വിജു. നവ ഉദാരവത്കരണനയങ്ങൾ കേരളത്തിലെയും ആന്ധ്രയിലെയും കർഷകരെ എങ്ങിനെ ബാധിച്ചുവെന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ഗവേഷണം.
ബംഗളൂരു സെന്റ് ജോസഫ്സ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായിരിക്കെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്‌ട്രീയപ്രവർത്തകനായി. കർഷക ആത്മഹത്യകൾ കൂടിവന്നതോടെ അവർക്കിടയിലേക്ക് ഇറങ്ങി. കഴിഞ്ഞ ഏപ്രിലിൽ ഹൈദരബാദ് പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി.
ജെ.എൻ.യു എസ്.എഫ്.ഐ പ്രസിഡന്റെന്ന നിലയിൽ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു.
2009 മുതൽ കർഷകസംഘം നേതൃസ്ഥാനത്തുള്ള വിജു രാജസ്ഥാനിലും മദ്ധ്യപ്രദേശിലും നടന്ന കർഷകസമരങ്ങളിലും മുഖ്യസംഘാടകനായിരുന്നു. 2016 ആഗസ്റ്റ് 15ന് ഉനയിൽ നടന്ന ചരിത്ര സമരത്തിൽ ജിഗ്നേഷ് മേവാനിയ്‌ക്കൊപ്പം വിജുവുണ്ടായിരുന്നു.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്