ബഫർസോൺ: രാഷ്‌ട്രീയ മുതലെടുപ്പിനായുള്ള ചിലരുടെ ശ്രമങ്ങൾക്ക് കെസിബിസി കൂട്ടുനിൽക്കരുത്: മന്ത്രി ശശീന്ദ്രൻ

Share our post

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയം സുപ്രീം കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചാണുള്ളതെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി സുപ്രീം കോടതിയെ അറിയിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും വനംമന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു.

ബഫര്‍സോണ്‍ വിഷയത്തില്‍ കെസിബിസിയുടെ സമരപ്രഖ്യാപനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബഫർസോൺ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായുള്ള ചിലരുടെ ശ്രമങ്ങൾക്ക് കെസിബിസി കൂട്ടുനിൽക്കരുതെന്നും മന്ത്രി പറഞ്ഞു.

ആശങ്കയുള്ളവരും പരാതിയുള്ളവരും വിദഗ്ദ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സാറ്റ്‌ലൈറ്റ് സര്‍വേയിലേക്ക് സര്‍ക്കാര്‍ കടന്നത്. സാറ്റലൈറ്റ് സര്‍വേയെ മാത്രം ആശ്രയിച്ചല്ല സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

വിദഗ്ദ സമിതിയുടെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷക താല്‍പര്യത്തിന് അനുസരിച്ചുള്ള നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കെസിബിസി നേതൃത്വം ഇത് മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!