അകലുന്നില്ല, പുലിപ്പേടി; പ്രദേശത്ത് നിന്ന് 15 ആട്, കോഴികൾ എന്നിവയെ കാണാതായി
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ ഏരിപ്രം ,ചൂട്ടാട് പ്രദേശത്ത് പുലിപ്പേടി അകലുന്നില്ല. പ്രദേശത്ത് നിന്ന് 15 ആട്, കോഴികൾ എന്നിവയെ കാണാതായ വിവരം പുറത്ത് വന്നതോടെ രാവിലെ തന്നെ തുടർച്ചയായ മൂന്നാം ദിവസവും വനം വകുപ്പ് അധികൃതർ പരിശോധനയ്ക്ക് എത്തി. രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ച കാൽ പാദത്തിന്റെ അടയാളങ്ങൾ വനം വകുപ്പ് അധികൃതരെയും നാട്ടുകാരെയും ഒരുപോലെ അസ്വസ്ഥമാക്കുന്നുണ്ട്.
വലിയ കാൽപാദത്തിന്റെ അടയാളം കണ്ടത് പുലി,അല്ലെങ്കിൽ വലിയ മറ്റേതോ വന്യജീവി എന്ന നിലയിലേക്ക് നിരീക്ഷണം മാറികഴിഞ്ഞു.ഈ അജ്ഞാത ജീവിയെ പിടിക്കാൻ കൂട് സ്ഥാപിക്കണം എന്ന് നാട്ടുകാരിൽ ചിലർ അഭിപ്രായ പെട്ടിരുന്നു.
എന്നാൽ വന്യ ജീവി നിയമത്തിന്റെ സാങ്കേതികത്വം ഉളളതിനാൽ കൂട് കെണി ഒരുക്കാൻ ഉടൻ നടപടി ഉണ്ടാകില്ല. നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന കാര്യം സജീവ പരിഗണനയിലാണ്.
രാത്രി തനിച്ചുളള യാത്ര സമീപവാസികൾ ഒഴിവാക്കണം എന്നും ഭീതി അല്ല. ജാഗ്രതയാണ് ഈ സമയത്ത് വേണ്ടതെന്നും അധികൃതർ പറഞ്ഞു. പുഴ വഴി ഏതോ അജ്ഞാത ജീവി വന്ന് മടങ്ങുന്നതായി0.0 സംശയം ഉയർന്നിട്ടുണ്ട്.