മുഖ്യമന്ത്രിയടക്കമുള്ളവരെ ക്ഷണിച്ചതാണ്, പങ്കെടുക്കാതിരുന്നത് അവരുടെ വിഷയം; വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് ഗവർണർ

Share our post

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ചാൻസർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദ്യം ബിൽ പരിശോധിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമം തനിക്കെതിരെയാണോ എന്നതല്ല, നിയമത്തിനെതിരെയാണോ എന്നതാണ് വിഷയമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.അതേസമയം, രാജ്ഭവനിൽ നടന്ന ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയടക്കമുള്ളവരെ ക്ഷണിച്ചതാണെന്നും പങ്കെടുക്കാതിരുന്നത് അവരുടെ വിഷയമാണെന്നും ഗവർണർ പറഞ്ഞു.

തന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. പക്ഷേ നിയമം അനുസരിച്ചായിരിക്കും എല്ലാം ചെയ്യുകയെന്നും വ്യക്തിപരമായ താത്പര്യങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ, ഇന്നലെ സം​സ്ഥാ​ന​ത്തെ​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കാ​ര്യ​വ​ട്ടം​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ ​ മുഖ്യമന്ത്രിയും ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ച് നിലവിളക്ക് കൊളുത്തിയിരുന്നു.

ഉ​ദ്ഘാ​ട​ക​നാ​യ കേന്ദ്രമന്ത്രി നിതിൻ​ ​ഗ​ഡ്ക​രി​ ​ആ​ദ്യം​ ​വി​ള​ക്കു​ ​കൊ​ളു​ത്തി.​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​ടു​ത്ത് ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​ ​ഗ​വ​ർ​ണ​റും​ ​മു​ഖ്യ​മ​ന്ത്രി​യും.​ ​

ഇ​നി​ ​ആ​ര് ​തി​രി​തെ​ളി​യി​ക്ക​ണ​മെ​ന്ന​ ​ആ​ശ​യ​ക്കു​ഴ​പ്പ​മാ​യ​തോ​ടെ,​​​ ​ഗ​ഡ്ക​രി​ ​ര​ണ്ടു​പേ​രു​ടെ​യും​ ​കൈ​ക​ൾ​ ​ചേ​ർ​ത്തു​പി​ടി​ച്ച​ ​ശേ​ഷം​ ​വി​ള​ക്ക് ​കൊ​ളു​ത്താ​ൻ​ ​നി​ർ​ദേ​ശി​ച്ചു.​ ​തു​ട​ർ​ന്ന് ​ഇരുവരും​ ​ഒ​രു​മി​ച്ച് ​തി​രി​ ​തെ​ളി​യി​ക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!