മട്ടന്നൂർ: ചാവശ്ശേരിയിൽ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. ചാവശ്ശേരി പത്തൊമ്പതാം മൈലിൽ ടി. എൻ മൈമൂനയ്ക്കാണ് വെട്ടേറ്റത്.
ആക്രമണത്തിന് പിന്നാലെ പ്രതിയായ അയൽവാസി അബു ഒളിവിൽ പോയി. വഴിത്തർക്കമാണ് കാരണം. മൈമൂനയെ കണ്ണൂർ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.