വാട്ടർ അതോറിറ്റി പെൻഷൻകാർ ധർണ നടത്തി

കണ്ണൂർ: വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ കണ്ണൂർ ഡിവിഷൻ ഓഫീസിന് മുന്നിലെ രണ്ടാം ദിവസത്തെ ധർണ കെഡബ്ല്യൂഎ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം വി സഹദേവൻ ഉദ്‌ഘാടനംചെയ്‌തു. വാട്ടർ അതോറിറ്റിയിലെ പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പാക്കുക, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണംചെയ്യുക, മെഡിസെപ്പ് പദ്ധതി വാട്ടർ അതോറിറ്റിയിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
വെള്ളിയാഴ്‌ച ധർണ സമാപിക്കും.സി ഹരിദാസ് അധ്യക്ഷനായി. പെൻഷനേഷഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പി വി ഗംഗാധരൻ, വൈസ് പ്രസിഡന്റ് കെ ഹരീന്ദ്രൻ, ഒ വി ഗംഗാധരൻ, രവീന്ദ്രൻ രയരോത്ത് എന്നിവർ സംസാരിച്ചു.