കേരള വ്യാപാരി വ്യവസായി സമിതി മാടത്തില്‍ യൂണിറ്റ് സമ്മേളനം

ഇരിട്ടി: കേരള വ്യാപാരി വ്യവസായി സമിതി മാടത്തില്‍ യൂണിറ്റ് സമ്മേളനം മാടത്തിയില്‍ കണ്ണൂര്‍ ജില്ല ജോയിന്റ് സെക്രട്ടറി പി .വിജയന്‍ ഉദ്ഘാടനം ചെയ്തു. യു അച്യുതന്‍ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് പി. പ്രഭാകരന്‍ വ്യാപാരി മിത്രയുടെ വിശദീകരണം നടത്തി.
പായം പഞ്ചായത്ത് പ്രസിഡന്റ് പി .രജനി അനുമോദനവും, ജോളി കൈതക്കല്‍ മുതിര്‍ന്ന വ്യാപരികളെ ആദരിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ സാജിദ് അംഗത്വ സര്‍ട്ടിഫിക്കേറ്റ് വിതരണം നിര്‍വഹിച്ചു.
ഏരിയ സെക്രട്ടറി ഒ വിജേഷ്, മാടത്തില്‍ യൂണിറ്റ് സെക്രട്ടറി ജനാര്‍ദ്ദനന്‍, ഏരിയകമ്മിറ്റി അംഗം അബ്ദുള്‍ റസാഖ് കെ.വി, ബിജു, സുമേഷ് കോളിക്കടവ്, എം .ബൈജു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറിയായി ജനാര്‍ദ്ദനന്‍ നന്മ, പ്രസിഡണ്ടായി യു അച്യുതന്‍, ട്രഷററായി ബൈജു എന്നിവരെ തിരഞ്ഞെടുത്തു.