അഗ്നിവീറുകൾ ശിപായിക്കും താഴെ

* നാല് വർഷ ശേഷം ശിപായിന്യൂഡൽഹി: കര,നാവിക, വ്യോമസേനകളിൽ അഗ്നിവീറുകളെ പ്രത്യേക കേഡറായാണ് പരിഗണിക്കുകയെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീറുകൾ ശിപായി തസ്തികയ്ക്കും താഴെയായിരിക്കും.
\അഗ്നിവീറുകളുടെ നാല് വർഷത്തെ സേവനം സ്ഥിരം സേവനമായി കണക്കാക്കില്ലെന്നും അഗ്നിപഥ് പദ്ധതിക്ക് എതിരായ വിവിധ ഹർജികൾ പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ച് മുമ്പാകെ കേന്ദ്രസർക്കാർ അറിയിച്ചു.അഗ്നിവീറുകളുടെ ചുമതലകൾ ശിപായിക്കു തുല്യമാണെങ്കിൽ അവർക്ക് എങ്ങനെയാണ് കുറഞ്ഞ വേതനം നൽകുകയെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. ശിപായിമാർക്കും അഗ്നിവീറുകൾക്കും തുല്യ ഉത്തരവാദിത്വമല്ലെന്ന് കേന്ദ്രം മറുപടി നൽകി.
അഗ്നിവീറുകൾ ശിപായിമാരെ സല്യൂട്ട് ചെയ്യണം.നാല് വർഷം സേവനം പൂർത്തിയാക്കിയ ശേഷം സേനാ വിഭാഗങ്ങളിൽ സ്ഥിരനിയമനം ലഭിച്ച് ശിപായി തസ്തികയിൽ പ്രവേശിക്കുന്നവർക്ക് ഉയർന്ന തലത്തിലുള്ള പരിശീലനം നൽകും. 10-15 വർഷത്തിന് ശേഷം അഗ്നിവീറുകളല്ലാത്ത ഒരു ശിപായിയും സൈന്യത്തിൽ ഉണ്ടാകില്ല.പുനരധിവാസംഅറിയിക്കണംഅഗ്നിവീറുകളുടെ പുനരധിവാസം സംബന്ധിച്ച് സത്യവാങ്ങ്മൂലം ഫയൽ ചെയ്യാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു.
നാല് വർഷത്തിന് ശേഷം സൈന്യത്തിൽ തുടരാൻ കഴിയാത്ത അഗ്നിവീറുകൾ തൊഴിലില്ലാത്തവരാകുമെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ അവർക്ക് വിവിധ മേഖലകളിൽ തൊഴിൽ സംവരണം നൽകാൻ സർക്കാരിന് പദ്ധതികളുണ്ടെന്ന് കേന്ദ്രം അറിയിച്ചു.സേനയിൽ നിയമനക്കത്ത് പ്രതീക്ഷിരുന്നവർ പെട്ടെന്ന് ഒരു ദിവസം പത്രസമ്മേളനത്തിലൂടെയാണ് അഗ്നിവീർ പ്രഖ്യാപനം അറിയുന്നതെന്ന് അവർക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ പറഞ്ഞു.