കനത്ത മൂടൽമഞ്ഞ്: നെടുമ്പാശേരിയിൽനിന്ന് നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കൊച്ചി : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരിയിലിറങ്ങാനാവാതെ വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്.
എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം, ഗൾഫ് എയറിന്റെ ബഹ്റൈനിൽ നിന്നുള്ള വിമാനം, എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.