Breaking News
കുഞ്ഞുണ്ടായാല്‍ മൂന്ന് ലക്ഷം തരാം; എന്നിട്ടും താത്പര്യപ്പെടാതെ ജനങ്ങള്‍, പ്രതിസന്ധിയില്‍ ജപ്പാന്‍

ടോക്യോ: കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനില്‍ ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. അത് ഉയര്‍ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്‌കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം കുറച്ച് കൂട്ടി തരാമെന്ന വാഗ്ദ്ധാനമാണ് ജപ്പാന്‍ കുടുംബ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്നത്.
പ്രസവ-ശിശു സംരക്ഷണ ഗ്രാന്‍ഡ് എന്ന പേരിലാണ് സര്‍ക്കാര്‍ പണം ലഭിക്കുന്നതെങ്കിലും പ്രസവം കഴിയുമ്പോള്‍ ബാക്കിയാകുന്നത് തുച്ചമായ തുക മാത്രമാകും. ജപ്പാനിലെ പബ്ലിക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് വഴിയാണ് ധനസഹായം ലഭിക്കുക. സാധാരണ ഒരു പ്രസവം നടക്കുമ്പോള്‍ ഏതാണ്ട് 473000 യെന്‍ (2.84 ലക്ഷം രൂപ) ചെലവാകും. പ്രസവാനന്തര ചെലവുകള്‍ക്കും കുഞ്ഞിന്റെ സംരക്ഷണത്തിനും മറ്റുമായി ഇതിന്റെ ഇരട്ടിയോളംവരും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നല്‍കുന്ന തുക പരിമിതമാണെന്നാണ് ജപ്പാന്‍കാരുടെ വാദം.
അതേ സമയം പ്രസവ-ശിശു സംരക്ഷണ ഗ്രാന്‍ഡ് 2009ന് ശേഷം ആദ്യമായിട്ടാണ് വര്‍ധിപ്പിക്കുന്നത് എന്നതും കൗതുകകരമാണ്.
2021-ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കുറഞ്ഞ ജനനിരക്കുള്ള രാജ്യമാണ് ജപ്പാന്‍. ഇത് രാജ്യത്ത് വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.
ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം 8,11,604 ജനനങ്ങളും 14,39,809 മരണങ്ങളും രേഖപ്പെടുത്തി. ്അതായത് ഒരു വര്‍ഷംകൊണ്ട് രാജ്യത്തെ ജനസംഖ്യയില്‍ 6,28,205 ആളുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ അന്തരമാണിതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2022-ലെ കണക്കുകള്‍ നോക്കുമ്പോഴും വലിയ ആശങ്കയാണ് ജപ്പാനിലുള്ളത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 5,99,636 കുഞ്ഞുങ്ങാളാണ് ജനിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കിനേക്കാള്‍ 4.9% താഴെയാണ്.
ജപ്പാന്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെങ്കിലും അവിടുത്തെ ജീവിതച്ചെലവും മന്ദഗതിയിലുള്ള വേതന വര്‍ദ്ധനവും പ്രതിസന്ധിക്ക് പ്രധാന കാരണമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി സമൂഹത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതില്‍ യാഥാസ്ഥിതിക സര്‍ക്കാര്‍ പിന്നോട്ട് പോയി. കൂടാതെ ജപ്പാനിലെ യുവാക്കള്‍ക്കിടയില്‍ വിവാഹത്തോട് താത്പര്യം കുറഞ്ഞുവരുന്നതായും സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1973 മുതലാണ് ജപ്പാനില്‍ ജനസംഖ്യാ ഇടിവ് ആരംഭിച്ചത്. നിലവില്‍ 12.5 കോടിയുള്ള ജപ്പാനിലെ ജനസംഖ്യ 2060 ആകുമ്പോഴേക്കും 8.67 കോടിയിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്