യുവ സമിതി സംസ്ഥാന പ്രവർത്തക ക്യാമ്പ് സമാപിച്ചു

പെരുവ: ഗവ.യു.പി സ്‌കൂളിൽ നടന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന യുവ സമിതി പ്രവർത്തക ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനം കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.
കെ.വിനോദ് കുമാർ,എം.ദിവാകരൻ,പി.പി.ബാബു,കെ.പി
സുരേഷ് കുമാർ,പി. മൈത്രി, കെ.എസ്.നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.നവ കേരളം പ്രചാരണത്തെക്കുറിച്ച് എം.ദിവാകരൻ ക്ലാസെടുത്തു.വിവിധ ജില്ലകളിൽ നിന്നായി 120 പ്രതിനിധികൾ സംബന്ധിച്ചു.