Breaking News
ഖാദി ആഗോളവത്കരണ കാലത്തെ ബദൽ: സ്പീക്കർ

ആഗോളവത്കരണ കാലത്ത് മികച്ച ബദലുകൾ ഉണ്ടെന്നതിൻ്റെ തെളിവാണ് ഖാദിയെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ പറഞ്ഞു. കേരള ഖാദിഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം ഖാദി മേള – 2022 ലെ സ്വർണ സമ്മാന പദ്ധതിയുടെ സംസ്ഥാനതല സമ്മാനദാനച്ചടങ്ങ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാദി കേവലം വസ്ത്രമല്ലെന്നും ചൂഷണത്തിനെതിരെ നടത്തിയ ചെറുത്തു നിൽപ്പിൻ്റെ രാഷ്ട്രീയമാണെന്നും സ്പീക്കർ പറഞ്ഞു. പ്രാദേശിക ഉൽപന്നമാണെങ്കിലും വിപണിയിൽ പിടിച്ചു നിൽക്കുക പ്രയാസകരമാണ്. കൊവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിൽപന കൈവരിക്കാൻ ഖാദിക്ക് സാധിച്ചു. ഖാദി വസ്ത്രങ്ങളെ കൂടുതൽ മേഖലകളിലേക്ക് പ്രചരിപ്പിക്കണം.
തദ്ദേശ ഉപ്പന്നങ്ങളെ ഏറ്റവും മികച്ച രീതിയിൽ നിർമിച്ച് വിപണി കണ്ടെത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. ഈ സാമ്പത്തിക വർഷം 150 കോടി രൂപയുടെ വിൽപനയാണ് ഖാദിബോർഡ് ലക്ഷ്യമിട്ടതെന്നും അതിൻ്റെ മൂന്നിലൊന്ന് വില്പന നേട്ടം ഇതുവരെ കൈവരിച്ചതായും പി ജയരാജൻ പറഞ്ഞു. ഖാദി ബോർഡിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഓണം 2022 ഖാദി മേളയോടനുബന്ധിച്ച് നടത്തിയ ഓണസമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനത്തിനർഹനായ തളിപ്പറമ്പ് മുതുകുട സ്വദേശി സി എം രമേശന് 10 പവൻ സ്വർണനാണയം സ്പീക്കർ സമ്മാനിച്ചു. രണ്ടാം സമ്മാനമായ അഞ്ച് പവൻ തൃശൂർ കീഴില്ലം സ്വദേശിനി കെ രാജിക്ക് നൽകി. എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് മൂന്നാം സമ്മാനമായ ഓരോ പവൻ വീതം വിതരണം ചെയ്തു. ഖാദി മേളയിൽഏറ്റവും കൂടുതൽ വിൽപന നടത്തിയ വി വി രമേശന് പുരസ്കാരം നൽകി.
ചലച്ചിത്ര താരം അഡ്വ.സി ഷുക്കൂർ മുഖ്യാതിഥിയായി. ഖാദി ബോർഡ് മെമ്പർ സെക്രട്ടറി കെ എ രതീഷ്, ബോർഡ് അംഗം എസ് ശിവരാമൻ, പയ്യന്നൂർ ഫർക്ക സർവോദയ സംഘം പ്രസിഡണ്ട് ഇ എ ബാലൻ, ഖാദി ആൻ്റ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ അഡ്മിനിസ്ട്രേറ്റർ എ ജെ പൗലോസ്, ഖാദി ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ സി സുധാകരൻ എന്നിവർ സംസാരിച്ചു. ഖാദി ബോർഡ് ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്