ലോകത്തിന്റെ പലയിടങ്ങളിലും ജി-മെയില്‍ സേവനം മണിക്കൂറുകളോളം തടസ്സപ്പെട്ടു

Share our post

ന്യൂഡല്‍ഹി: ഗൂഗിളിന്റെ ജി-മെയില്‍ സേവനം ശനിയാഴ്ച രാത്രിമുതല്‍ ലോകത്തിന്റെ പലയിടങ്ങളിലും തടസ്സപ്പെട്ടു. വൈകീട്ട് ഏഴുമുതലാണ് ജി-മെയിലിന് സാങ്കേതികപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടുചെയ്തുതുടങ്ങിയതെന്ന് ‘ഡൗണ്‍ഡിറ്റക്ടര്‍’ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഇ-മെയിലുകള്‍ അയക്കാന്‍ കഴിയാതെവന്നതായും സ്മാര്‍ട് ഫോണിലെ ജി-മെയില്‍ ആപ്പ് പ്രവര്‍ത്തനരഹിതമായതായും ഉപയോക്താക്കള്‍ ട്വീറ്റുചെയ്തു.

ഡെസ്‌ക് ടോപ്പ്, മൊബൈല്‍ സേവനങ്ങള്‍ ഒരുപോലെ തടസ്സപ്പെട്ടിട്ടുണ്ട്. ജി-മെയില്‍ സൗജന്യസേവനത്തോടൊപ്പം സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ജി-മെയില്‍ എന്റര്‍പ്രൈസസ് സേവനങ്ങളും തടസ്സപ്പെട്ടു.

രാത്രി ഒമ്പത് മണിയോടെ ജിമെയില്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളിലൊന്നാണ് 150 കോടി ഉപയോക്താക്കളുള്ള ജി-മെയില്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!