ഓടംതോട്-ആറളംഫാം പാലം നിർമാണം ; പണി പൂർത്തിയാക്കാത്തതിനെതിരെ ബഹുജന പ്രതിഷേധം
മണത്തണ: ഓടംതോട്-ആറളം ഫാം പാലം നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ബഹുജന പ്രതിഷേധ കൂട്ടായ്മ നടത്തി.കണിച്ചാർ മണ്ഡലം കോൺഗ്രസ് സംഘടിപ്പിച്ച കൂട്ടായ്മ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ചാക്കോതൈക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്കെ. വേലായുധൻ, പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, പാൽ ഗോപാലൻ, ജോജൻ ഇടത്താഴെ, മൈക്കിൾ. ടി. മാലത്ത്, സി .ജെ .മാത്യു ,ബിനു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
2019 ഫെബ്രുവരിയിലാണ് പാലം നിർമാണം ആരംഭിച്ചത്.ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ.വർഷം മൂന്ന് കഴിഞ്ഞിട്ടും പാലം നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്.