മഹിള സമഖ്യ സൊസൈറ്റി മനുഷ്യാവകാശ ദിനാചരണം നടത്തി

പേരാവൂർ: ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി കേരള മഹിള സമഖ്യ സൊസൈറ്റി പേരാവൂരിൽ റാലിയും പൊതുയോഗവും നടത്തി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മഹിള സമഖ്യ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.പി.അസീറ അധ്യക്ഷത വഹിച്ചു.ഹ്യൂമൺ റൈറ്റ്‌സ് ആക്ടിവിസ്റ്റ് വി.ദേവദാസ്,ഡി.വൈ.എസ്.പി എ.വി.ജോൺ,എസ്.എച്ച്.ഒ എം.എൻ.ബിജോയ്,എബിൻ ജോൺ,എം.എൻ.ആതിര എന്നിവർ സംസാരിച്ചു.