അയ്യപ്പന്മാരെ വിറ്റ് കാശാക്കാൻ വനംവകുപ്പും, ശബരിമലയിൽ ബിനാമി പേരിൽ ഹോട്ടൽ നടത്തി ലക്ഷങ്ങൾ കൊയ്യുന്നത് ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ

Share our post

പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടനത്തിരക്കിൽ വനപാലകരുടെ കച്ചവടക്കണ്ണ്. ശബരിമല പാതയ്ക്കരിക്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ രഹസ്യ പങ്കാളിത്തത്തോടെ നിരവധി അനധികൃത ഹോട്ടലുകൾ. പ്ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന ഹോട്ടൽ. റോഡിൽ നിന്ന് വനത്തോട് ചേർന്ന് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാഗം പ്ളാപ്പള്ളി ഫാേറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കെട്ടിത്തിരിച്ചാണ് ഹോട്ടൽ സ്ഥാപിച്ചിട്ടുള്ളത്.

നിലയ്ക്കലിലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ബിനാമി ഹോട്ടലുകളുണ്ട്.സന്നിധാനം മുതൽ പ്ളാപ്പള്ളി വരെ ഹോട്ടൽ നടത്തുന്നതിന് ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചിരുന്നു. പ്ളാപ്പള്ളിയിൽ ഹോട്ടൽ നടത്തുന്നതിന് പലരും ട‌െൻഡറുമായി സമീപിച്ചെങ്കിലും ദേവസ്വംബോർഡിലെ ചില ഉദ്യോഗസ്ഥരുമായുണ്ടാക്കിയ ധാരണയിൽ, വനപാലകർക്ക് ടെൻഡർ അനുവദിക്കുകയായിരുന്നെന്നാണ് ആക്ഷേപം. വനപാലകരുടെ ബിനാമിയായ തിരുവല്ല സ്വദേശിയാണ് ഹോട്ടൽ നടത്തുന്നത്.

ഒരു ദിവസം ഇരുപത്തയ്യായിരത്തോളം രൂപയുടെ കച്ചവടം നടക്കുന്ന ഹോട്ടലിലെ കാഷ് കൗണ്ടറിൽ ആദ്യ രണ്ടാഴ്ച മഫ്തിയിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇരുന്നത്.ഇക്കഴിഞ്ഞ നവംബർ പതിനൊന്നിന് ഗൂഡ്രിക്കൽ റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറാണ് ഹോട്ടലിന് കുറ്റിയടിച്ചത്. റാന്നി വനം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നടത്തുന്ന ഹോട്ടലിന്റെ ഷെയറുകൾ നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കാണ്. പത്ത് വനപാലകരും വാച്ചർമാരും അടക്കം ഇരുപത് പേരിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്താണ് ഹോട്ടൽ തുടങ്ങിയത്.ലാഭം കിട്ടിയപ്പോൾ തർക്കംഹോട്ടലിൽ നിന്ന് വൻലാഭം ലഭിച്ചുതുടങ്ങിയപ്പോൾ ‘നിക്ഷേപകരായ’ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കമായി.

ഇതേത്തുടർന്ന് ചിലർക്ക് നിക്ഷേപിച്ച പണം തിരികെ നൽകി. കാഷ് കൗണ്ടറിൽ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിൻമാറി. നിലവിൽ നടത്തിപ്പുകാരായുള്ളത് പത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. ഇവർ ഫോറസ്റ്റ് സ്റ്റേഷനിലും മറ്റുമിരുന്നാണ് കണക്കുകൾ പരിശോധിക്കുന്നത്.” പ്ളാപ്പള്ളിയിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ്. വനപാലകർക്ക് നേരിട്ട് പങ്കുണ്ടോ എന്നറിയില്ല. ഹോട്ടൽ കെട്ടാൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കുറ്റിയടിച്ചതിൽ തെറ്റില്ല. സ്ഥലം അളന്നു തിരിച്ച് കുറ്റിയടിച്ചതാകാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!