അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

തലശ്ശേരി അഡീഷണൽ ഐ .സി .ഡി. എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അഞ്ചരക്കണ്ടി, എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് 18നും 46നും ഇടയിൽ പ്രായമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരും അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരുമായിരിക്കണം.
വർക്കർ തസ്തികയിൽ എസ്. എസ്. എൽ .സി/തത്തുല്യ പരീക്ഷ പാസായവരും ഹെൽപ്പർ തസ്തികയിൽ എഴുത്തും വായനയും അറിയുന്നവരും എസ് .എസ്. എൽ. സി പാസാകാത്തവരുമായിരിക്കണം അപേക്ഷകർ. അപേക്ഷാഫോറം പിണറായി ഐ .സി .ഡി. എസ് ഓഫീസ്, പഞ്ചായത്ത് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 25നകം തലശ്ശേരി അഡീഷണൽ ഐ .സി. ഡി. എസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0490 2383254.