Connect with us

Breaking News

കേരഗ്രാമം പദ്ധതി: മാങ്ങാട്ടിടത്ത് 3000 കർഷകർക്ക് ആശ്വാസം

Published

on

Share our post

സംസ്ഥാന സർക്കാരിന്റെ കേരഗ്രാമം പദ്ധതി മാങ്ങാട്ടിടം പഞ്ചായത്തിൽ ഇതുവരെ ആശ്വാസമേകിയത് 3000ത്തോളം കേരകർഷകർക്ക്. നാളികേര ഉൽപാദനം ശാസ്ത്രീയമായി വർധിപ്പിക്കാൻ സർക്കാർ ആരംഭിച്ച പദ്ധതിയിൽ മാങ്ങാട്ടിടത്ത് ആറ് വാർഡുകളിലെ കർഷകരാണ് ഉൾപ്പെട്ടിട്ടുള്ളത്.2021-2022 സാമ്പത്തിക വർഷം ആരംഭിച്ച പദ്ധതിയിലൂടെ ആദ്യ വർഷം പഞ്ചായത്തിന് 51 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിലൂടെ 1750 കർഷകരുടെ 26000 തെങ്ങുകൾക്ക് ജൈവ-രാസ വളങ്ങൾക്കായുള്ള സബ്‌സിഡി ലഭ്യമാക്കി.

91 തെങ്ങ് കയറ്റുയന്ത്രങ്ങളും 71 പമ്പ് സെറ്റും നൽകി. തെങ്ങുകയറ്റ യന്ത്രത്തിന് 2000 രൂപയാണ് സബ്‌സിഡി ലഭ്യമാക്കിയത്. ഒരാൾക്ക് പരമാവധി 10,000 രൂപ എന്ന നിലയിൽ പമ്പ് സെറ്റിന് 50 ശതമാനവും മണ്ണിര കമ്പോസ്റ്റിന് 10,000 രൂപയും സബ്‌സിഡി ലഭ്യമാക്കി.രോഗം വന്നതും ഉൽപാദന ക്ഷമത കുറഞ്ഞതുമായ 1000 തെങ്ങുകൾ മുറിച്ചുമാറ്റി. മുറിച്ചുമാറ്റിയ ഓരോ തെങ്ങിനും 1000 രൂപ വീതം നൽകി.

പകരം പുതിയ തെങ്ങുകൾ വെക്കാൻ തൈ ഒന്നിന് 50 രൂപ സബ്സിഡി അനുവദിച്ചു. 600 തെങ്ങിൻ തൈകളാണ് വിതരണം ചെയ്തത്. ഇടവിള കൃഷിക്കായി റംബൂട്ടാൻ, സപ്പോട്ട, മാവ്, നാരകം എന്നിവയും നൽകി.
2022-2023 സാമ്പത്തിക വർഷം 20 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിലൂടെ 26,000 തെങ്ങുകൾക്ക് വളത്തിനുള്ള ആനുകൂല്യം ലഭ്യമാക്കി. 1000 തെങ്ങുകൾ മുറിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇടവിള കൃഷിക്കായി നേന്ത്രവാഴ, മൈസൂർ വാഴക്കന്നുകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്.

ആറു വാർഡിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട കേരസമിതിക്കാണ് പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. വർഷം 50 മുതൽ 60 വരെ തേങ്ങ ലഭിച്ചിരുന്ന തെങ്ങിൽ നിന്നും പദ്ധതി നടപ്പാക്കിയതോടെ 70 മുതൽ 80 വരെ തേങ്ങ ലഭിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി .സി ഗംഗാധരൻ മാസ്റ്റർ പറഞ്ഞു.


Share our post

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!