കേരള ബാങ്കിന് മുന്നിൽ ജീവനക്കാരുടെ ധർണ

കണ്ണൂർ: ഒഴിവുള്ള തസ്‌തികകളിൽ ഉടൻ നിയമനം നടത്തുക, സോഫ്‌റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കേരള ബാങ്ക് കണ്ണൂർ റീജണൽ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.
സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനം ചെയ്‌തു. കെ.ബി.ഇ.എഫ‍് ജില്ലാ പ്രസിഡന്റ് സി .പി സൗന്ദർരാജ് അധ്യക്ഷനായി. കെ. മനോഹരൻ, പി രാജേഷ്, പി. പി സന്തോഷ്, എൻ.ടി. സാജു എന്നിവർ സംസാരിച്ചു. കെ.ബി.ഇ.എഫ‍് ജില്ലാ സെക്രട്ടറി സി. എൻ മോഹനൻ സ്വാഗതവും ട്രഷറർ പി .ഗീത നന്ദിയും പറഞ്ഞു.