പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു

പേരാവൂര്‍: നാളികേര വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പേരാവൂര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വി.എഫ്പി.സി.കെയും കേരഫെഡും സംയുക്തമായി കര്‍ഷകരില്‍ നിന്നും കുനിത്തലയിലുള്ള പേരാവൂര്‍ സ്വാശ്രയ കര്‍ഷക സമിതിയിലൂടെ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു.
പച്ചത്തേങ്ങ സംഭരണോദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ കെ.വി ശരത്ത് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി യമുന അധ്യക്ഷത വഹിച്ചു. പേരാവൂര്‍ കൃഷി ഓഫീസര്‍ പി.ജെ വിനോദ് പദ്ധതി വിശദീകരണം നടത്തി. പി .കെ .ജ്യോതിഷ് കുമാര്‍,ദശാനനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.