ലൈറ്റ്കീപ്പർ ആന്റ് സിഗ്നല്ലർ; ഇന്റർവ്യൂ 15ന്

Share our post

ജില്ലയിൽ തുറമുഖ വകുപ്പിൽ ലൈറ്റ്കീപ്പർ ആൻഡ് സിഗ്നല്ലർ (ഫസ്റ്റ് എൻ. സി. എ.ഇ/ബി/ടി-383/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ആഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഡിസംബർ 15ന് കാസർകോട് ജില്ലാ പി. എസ്. സി ഓഫീസിൽ ഇന്റർവ്യൂ നടത്തും.

ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, ഫോൺ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ,് മറ്റ് അസ്സൽ പ്രമാണങ്ങൾ എന്നിവ സഹിതം കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബായോഡാറ്റയും സഹിതം ഉദ്യോഗാർഥികൾ ഹാജരാകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!