ക്ഷേമനിധി സെസ് അദാലത്ത് 31 വരെ

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിക്കാൻ തൊഴിൽ വകുപ്പ് ജില്ലാ ലേബർ ഓഫീസിൽ നടത്തുന്ന അദാലത്ത് ഡിസംബർ 31ന് അവസാനിക്കും. അസസ്‌മെന്റ് ഉത്തരവ് നൽകിയതും റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചതുമായ ഫയലുകളിൽ ഗാർഹിക കെട്ടിട ഉടമകൾക്ക് പൂർണമായും വാണിജ്യ കെട്ടിടങ്ങൾക്ക് 50 ശതമാനവും പലിശ ഇളവ് അദാലത്തിൽ അനുവദിക്കും.
കെട്ടിട ഉടമകൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോൺ: 0497 2700353.