റിപ്പോ 0.35% ഉയർത്തി, ബാങ്ക് പലിശ കൂടും

Share our post

കൊച്ചി: നാണയപ്പെരുപ്പ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തുടർച്ചയായ അഞ്ചാംതവണയും റിസർവ് ബാങ്ക് ധനനയ നിർണയസമിതി (എം.പി.സി) റിപ്പോനിരക്ക് കൂട്ടി . വാണിജ്യബാങ്കുകൾക്ക് നൽകുന്ന വായ്‌പയുടെ പലിശയായ റിപ്പോനിരക്ക് 0.35 ശതമാനം ഉയർത്തി 6.25 ശതമാനമാക്കി.ബാങ്ക് വായ്പക്കും ഇതിന്റെ ഫലമായി പലിശ കൂടും.മേയിൽ 0.40 ശതമാനം, ജൂണിലും ആഗസ്‌റ്റിലും ഒക്‌ടോബറിലും 0.50 ശതമാനം വീതം എന്നിങ്ങനെയാണ് ഇതിനു മുൻപ് റിപ്പോ കൂട്ടിയത്.

ഒക്‌ടോബറിൽ നാണയപ്പെരുപ്പം അല്പംഅയഞ്ഞതുകൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ സമിതിപലിശവർദ്ധന 0.35 ശതമാനത്തിലൊതുക്കിയത്.പലിശ കൂടുമ്പോൾ വായ്‌പയുടെ ഡിമാൻഡ് കുറയും. ഇത് വിപണിയിലേക്കുള്ള പണമൊഴുക്ക് കുറയ്ക്കും. അതുവഴി നാണയപ്പെരുപ്പം കുറയ്ക്കാം.വായ്പാ തിരിച്ചടവ് കൂടുംഭവന, വാഹന, വ്യക്തിഗത, കാർഷിക, മൂലധന, വിദ്യാഭ്യാസ വായ്‌പകളുടെ തിരിച്ചടവ് (ഇ.എം.ഐ) വർദ്ധിക്കും.

ഫിക്‌സഡ് (സ്ഥിര) പലിശനിരക്കിൽ വായ്‌പ എടുത്തവർക്ക് റിപ്പോവർദ്ധന ബാധകമല്ല.ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശയും കൂട്ടും. എഫ്.ഡി പലിശയെ ആശ്രയിക്കുന്നവർക്ക് ആശ്വാസമാകും. ഇപ്പോൾ 5-7 ശതമാനമാണ്.(എസ്.ബി.ഐയുടെ നിരക്ക് പ്രകാരമുള്ള ഭവനവായ്‌പ)വായ്‌പ: ₹25 ലക്ഷംകാലാവധി : 20 വർഷംപലിശനിരക്ക് : 8.7%ഇ.എം.ഐ : ₹22,013മൊത്തം പലിശബാദ്ധ്യത : ₹27,83,138ആകെ തിരിച്ചടവ് : ₹52,83,138പുതുക്കിയ പലിശ : 9.05%ഇ.എം.ഐ : ₹22,574ഇ.എം.ഐ വർദ്ധന : ₹561മൊത്തം പലിശബാദ്ധ്യത : ₹29,17,665ആകെ തിരിച്ചടവ് : ₹54,17,665


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!