സംരക്ഷണനിയമം പഞ്ചായത്തുകളിലും നടപ്പാക്കണം

കണ്ണൂർ: തെരുവോര കച്ചവടത്തൊഴിലാളി സംരക്ഷണനിയമം പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് തെരുവോര കച്ചവടത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി. കണ്ണൻ സ്മാരകഹാളിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ .പി. സഹദേവൻ ഉദ്ഘാടനംചെയ്തു. കെ .വി. നാരായണൻ അധ്യക്ഷനായി. അപ്പച്ചൻ രക്തസാക്ഷി പ്രമേയവും എസ്. ടി. ജയ്‌സൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
അരക്കൻ ബാലൻ പ്രവർത്തന റിപ്പോർട്ടും ആർ. വി .ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അക്ബർ കാനേത്ത് സംസാരിച്ചു. ഭാരവാഹികൾ: അരക്കൻ ബാലൻ (പ്രസിഡന്റ്), എസ്. ടി. ജയ്സൺ (സെക്രട്ടറി), അബ്ദുൾ റഷീദ്, രോഹിണി, ബാബുരാജ് (വൈസ് പ്രസിഡന്റ്), അപ്പച്ചൻ, എൻ. കൃഷ്ണൻ, മനോജ് (ജോ. സെക്രട്ടറി), കെ .വി .നാരായണൻ (ട്രഷറർ).