ഇനി പി. ജയരാജന്‍റെ കറക്കം ഇന്നോവ ക്രിസ്റ്റയിൽ, വാഹനം കൈമാറി

Share our post

കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റ കൈമാറി. 32 ലക്ഷം രൂപ‍യാണ് പുതിയ വാഹനത്തിന്‍റെ വില. 35 ലക്ഷം രൂപ വരെയായിരുന്നു സർക്കാർ അനുവദിച്ച തുക. നവംബർ പതിനേഴിനാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

പി. ജയരാജന് അതീവ സുരക്ഷയോട് കൂടിയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിവാദമായ വാർത്ത. എന്നാൽ ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതു പക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി. ജയരാജൻ പറഞ്ഞു.

താൻ ഉപയോഗിച്ചിരുന്ന പഴയ വാഹനം രണ്ടു ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചതായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കാർ വാങ്ങാനുള്ള ആവശ്യം സർക്കാർ പരിഗണിക്കുന്നതും അനുമതി നൽകികൊണ്ട് ഉത്തരവിറക്കുന്നതും.

പഴയ വാഹനം വയനാട് പ്രൊജക്ടിനായി കൈമാറുമെന്നും ജയരാജൻ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പുതിയ വാഹനം വാങ്ങിക്കുന്നത് സർക്കാരിന് അധിക ചെലവ് ഉണ്ടാക്കുന്നു എന്നായിരുന്നു വ്യാപകമായി ആക്ഷേപം ഉയർന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!