മജീഷ്യൻ ആൽവിൻ റോഷന് ഗിന്നസ് വേൾഡ് റെക്കോർഡ്

Share our post

കണ്ണൂർ: ഒരു മിനി​റ്റിനുള്ളിൽ തീപ്പെട്ടികൊള്ളികൾ കൊണ്ട് ടവറുണ്ടാക്കി മജീഷ്യൻ ആൽവിൻ റോഷൻ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി.മോസ്​റ്റ് മാച്ച് സ്​റ്റിക്‌സ് ഇൻ .ടു .എ.ടവർ ഇൻ വൺ മിനുട്ട് കാ​റ്റഗറിയിൽ ഇ​റ്റലിക്കാരനായ സാൽവിയോ സബ്ബ 2012ൽ സ്ഥാപിച്ച 74 തീപ്പെട്ടികൊള്ളികളുടെ റെക്കോർഡാണ് മറികടന്നത്.

ഒരു വർഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ആൽവിന്റെ നേട്ടം. ഇതിനോടൊപ്പം കണ്ണുകെട്ടിയുള്ള വിവിധ മാജിക്കുകളിലൂടെ ഗിന്നസ് നേടാനുള്ള ശ്രമത്തിനുള്ള അനുമതിയും ഗിന്നസ് അധികൃതരിൽ നിന്നും ലഭിച്ചിട്ടുണ്ട്.

പാപ്പിനിശേരി റോഷ്‌ന വില്ലയിൽ സോമളൻ ഡേവിഡ് മാർക്കിന്റെയും അനിതയുടെയും മകനാണ്. ആൽവിൽ യൂനിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ വേൾഡ് ടാലന്റ് അവാർഡ് ജേതാവു കൂടിയാണ്.വാർത്താസമ്മേളനത്തിൽ ഗിന്നസ് സത്താർ ആദൂർ, കെ.മോഹൻദാസ്, പി.വി ജിതിൻ എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!