ലാബ് അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ: സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ഈഴവ/തീയ്യ/ബിലവ (ഇടിബി) വിഭാഗ സംവരണം ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത.
ഇലക്ട്രിക്കൽ / റേഡിയോ ആൻഡ് ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡി.സി.എ/ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഒന്ന് അധിക യോഗ്യതയായി പരിഗണിക്കും. ഇന്റർവ്യൂ 13ന് 11ന്. 0497-2782441