ജില്ല, ജനറല്‍ ആസ്പത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ക്ക് ഒൻപതു കോടി: മന്ത്രി വീണാ ജോര്‍ജ്

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ല, ജനറല്‍ ആസ്പത്രി കളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്  ഒൻപതു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ജില്ലാ ജനറല്‍ ആസ്പത്രികളില്‍ മികച്ച ചികിത്സാ സേവനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നത്. അനസ്തീഷ്യ, കാര്‍ഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവിടങ്ങളിലും കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ആസ്പത്രികളില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ 2 അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, 5 മള്‍ട്ടിപാര മോണിറ്റര്‍, കാപ്‌നോഗ്രാം ഇന്‍വേസീവ് പ്രഷര്‍ മോണിറ്റര്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ 5 ഡിഫിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 2 ഡിഫിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍ പേസിംഗ്, 1 ലൈവ് 4ഡി എക്കോ കാര്‍ഡിയോഗ്രാഫി സിസ്റ്റം, 5 പന്ത്രണ്ട് ചാനല്‍ ഇ.സി.ജി മെഷീന്‍, 4 മൂന്ന് ചാനല്‍ ഇസിജി മെഷീന്‍, 3 ട്രോപ് ടി/ഐ അനലൈസര്‍, 1 ത്രെഡ്മില്‍ ടെസ്റ്റ് മെഷീന്‍ എന്നിവ സജ്ജമാക്കുന്നതിന് തുകയനുവദിച്ചു.

തീവ്ര പരിചരണ വിഭാഗത്തില്‍ 6 സെന്‍ട്രല്‍ മോണിറ്ററിംഗ് സ്റ്റേഷന്‍ വിത്ത് മള്‍ട്ടിപാര മോണിറ്റര്‍ ആന്റ് കാപ്‌നോഗ്രാം, 4 ക്രാഷ് കാര്‍ട്ട്, 3 ഡിഫിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 3 പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി, 23 ഐസിയു കട്ടിലുകള്‍, 1 സെന്‍ട്രല്‍ ഓക്‌സിജന്‍ , 29 ഓവര്‍ ബെഡ് ടേബിള്‍, 5 വെന്റിലേറ്റര്‍, 9 സിറിഞ്ച് പമ്പ്, ഓപ്പറേഷന്‍ തീയറ്ററില്‍ 1 ഓട്ടോക്ലേവ് മെഷീന്‍, 2 സിംഗിള്‍ ഡ്യൂം ഷാഡോലസ് സീലിംഗ് ഓപ്പറേഷന്‍ തീയറ്റര്‍ ലൈറ്റ്, 1 ഡയത്തെര്‍മി സര്‍ജിക്കല്‍, റേഡിയോളജി വിഭാഗത്തില്‍ 2 എക്‌സറേ മെഷീന്‍ 50 കെഡബ്ല്യു, 1 അള്‍ട്രോസൗണ്ട് മെഷീന്‍ വിത്ത് ഡോപ്ലര്‍, യൂറോളജി വിഭാഗത്തില്‍ 2 സിസ്റ്റോസ്‌കോപ്പി ഉപകരണങ്ങള്‍, ടെലസ്‌കോപ്പ്, എച്ച് ഡി ക്യാമറ, 2 ഇലക്‌ട്രോ സര്‍ജിക്കല്‍ യൂണിറ്റ്, 1 പോര്‍ട്ടബിള്‍ യുഎസ്ജി ഡോപ്ലര്‍ മെഷീന്‍, 3 ടെലസ്‌കോപ്പ് 30 ഡിഗ്രി എന്നിവയ്ക്കായും തുകയനുവദിച്ചു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവീകരണത്തിനും സേവനങ്ങള്‍ നല്‍കുന്നതിനുമായി 1.06 കോടി രൂപയും തലശേരി താലൂക്ക് ആസ്പത്രിയില്‍ റാമ്പിന്റെ നവീകരണത്തിന് 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!