മെയ്ഡ് ഇന്‍ കേരള എന്ന കേരള ബ്രാന്‍ഡ് നടപ്പാക്കും; വ്യവസായ മന്ത്രി

മെയ്ഡ് ഇന്‍ കേരള വരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി .രാജീവ് നിയമസഭയില്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണ് സര്‍ക്കാരിന്റെ ഈ പരിശ്രമം.
പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും.ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.