കണ്ണൂരിൽ ഹാന്‍വീവ് സാരിമേള തുടങ്ങി

കണ്ണൂർ: ഹാൻവീവിന്റെ സാരിമേള സ്റ്റേഡിയം കോർണറിൽ ആരംഭിച്ചു. കേരളത്തനിമയാർന്ന നൂതന ഡിസൈനുകളിൽ നെയ്ത ഗുണമേന്മയാർന്ന കൈത്തറി സാരികൾ, കൈത്തറി കൂർത്ത മെറ്റീരിയലുകൾ എന്നിവയും നിത്യോപയോഗത്തിനുതകുന്ന നിരവധി കൈത്തറി ഉൽപ്പന്നങ്ങളും മേളയിലുണ്ട്.
20 ശതമാനം മുതൽ 30 ശതമാനം സിസ്‌കൗണ്ടും ഗവ. അനുവദിക്കുന്ന തീയതികളിൽ റിബേറ്റുമുണ്ടാകും. മേയർ ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ അധ്യക്ഷനായി.
മാർക്കറ്റിങ് മാനേജർ ഒ .കെ. സുധീപ്, സെക്രട്ടറി അരുൺ അഗസ്റ്റിൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ സുനിൽ മാത്യൂ, കണ്ണൂർ റീജണൽ മാനേജർ ഇൻചാർജ് റിയാസ് എന്നിവർ സംസാരിച്ചു. സാരിമേള 31ന് സമാപിക്കും.