Connect with us

Breaking News

കതിരൂരിൽ ഒരുങ്ങുന്നു മിനി മണ്ണ് മ്യൂസിയം

Published

on

Share our post

പഞ്ചായത്തിലെ വിവിധ മണ്ണിനങ്ങളുടെ പ്രത്യേകത അറിയാൻ മിനി മണ്ണ് മ്യൂസിയം ഒരുക്കാൻ കതിരൂർ ഗ്രാമ പഞ്ചായത്ത്. കതിരൂരിലെ കർഷകർക്ക് ഇനി മണ്ണറിഞ്ഞ് കൃഷിയിറക്കാം. മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മണ്ണ് മ്യൂസിയം നിർമ്മിക്കുക. രണ്ട് ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്ത് വകയിരുത്തിയത്. തുടർ പ്രവർത്തനങ്ങൾക്കാവശ്യമായി രണ്ട് ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. പി സനിൽ പറഞ്ഞു.

കതിരൂരിൽ പത്ത് വർഷത്തോളമായി മണ്ണ് ജലം വായു സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കൃഷി മാത്രം ജീവനോപാധിയായി കാണുന്ന ഒരു വിഭാഗം ജനങ്ങൾ ഇവിടെയുണ്ട്. മണ്ണിന്റെ ശാസ്ത്രീയത അറിഞ്ഞ് കൃഷിയിറക്കിയാൽ കൂടുതൽ വിളവ് ലഭിക്കും. ഇത് സാധാരണക്കാർക്ക് നേരിട്ട് കണ്ട് മനസിലാക്കി നൽകുകയാണ് മ്യൂസിയം കൊണ്ട് ലക്ഷ്യം വക്കുന്നത്. സംസ്ഥാനത്ത് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ കീഴിൽ ആരംഭിക്കുന്ന ആദ്യ ഗ്രാമീണ മണ്ണ് മ്യൂസിയമാണിത്. കതിരൂർ പുല്യോട് ഗവ.എൽ.പി .സ്‌കൂളിലാണ് മ്യൂസിയം ഒരുക്കുക.

പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മണ്ണ് സർവേ ഡിസംബർ അവസാനത്തോടെ ആരംഭിക്കും. മുഴുവൻ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. മ്യൂസിയം മാർച്ചിൽ പ്രവർത്തനമാരംഭിക്കും. പഞ്ചായത്തിലെ തനത് മണ്ണിനങ്ങളും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ മണ്ണുകളും ഇവിടെ പ്രദർശിപ്പിക്കും. ഓരോ മണ്ണിലേയും ലവണങ്ങൾ കണ്ടെത്തി സോയിൽ ഹെൽത്ത് കാർഡ് തയാറാക്കും. ഇതിലൂടെ പഞ്ചായത്തിലെ ഓരോ പ്രദേശത്തെയും മണ്ണിന്റെ ഗുണനിലവാരവും വളപ്രയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും കൃത്യമായി അറിയാൻകഴിയും.

തിരുവനന്തപുരം പാറാട്ടുകോണത്തുള്ള കേന്ദ്ര മണ്ണ് അനലിറ്റിക്കൽ പരീക്ഷണശാലയിലെ കേരള മണ്ണു മ്യൂസിയത്തിന്റെ മാതൃകയിലാണ് കതിരൂരിൽ മ്യൂസിയം സ്ഥാപിക്കുക. ഓരോ മണ്ണിനത്തിന്റെയും പൂർണ വിവരങ്ങൾ, മണ്ണുപരമ്പരയുടെ ഭൗതിക സ്വഭാവം, അതെവിടെനിന്നു ലഭിച്ചു, മണ്ണിലെ ജൈവഘടന, ഏതു വിളയ്ക്കാണ് എറ്റവും അനുയോജ്യം, ഈ മണ്ണു കാണപ്പെടുന്ന പ്രദേശത്ത് എങ്ങനെയാണ് ഉപയുക്തമാക്കേണ്ടത്, മണ്ണിലെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം, സൾഫർ, ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ്, ബോറോൺ എന്നിവയുടെ തോത്, പി.എച്ച്. അനുപാതം, മണ്ണു മാനേജ്‌മെന്റ് തുടങ്ങിയ വിവരങ്ങൾ മ്യൂസിയത്തിൽ നിന്ന് അറിയാനാകും.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!