മാനന്തവാടിയിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ചു; കേളകം സ്വദേശിയുടെ കാറാണെന്ന് പ്രാഥമിക വിവരം

മാനന്തവാടി : കണിയാരം റബർ തോട്ടത്തിലെ റോഡരികിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ച നിലയിൽ.ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
നിർത്തിയിട്ട കാർ കത്തുന്ന വിവരമറിഞ്ഞ് അഗ്നി രക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഡ്രൈവിംങ്ങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.കേളകം സ്വദേശിയുടെ ഉടമസ്ഥതതയിലുള്ള കാറാണെന്നാണ് പ്രാഥമിക വിവരം.