മദ്യപസംഘങ്ങള്‍ തമ്മില്‍ വാക്കു തര്‍ക്കം; ഒരാള്‍ കുത്തേറ്റ് മരിച്ചു

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം നാളിയാനിയില്‍ മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. നാളിയാനി സ്വദേശി സാം ജോസഫാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രണ്ട് മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. സാമും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റൊരു സംഘവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സാമിന് കുത്തേല്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ജിതിന്‍ പത്രോസ്, ആഷിഖ് ജോര്‍ജ്, പ്രിയന്‍ പ്രേമന്‍ എന്നീ യുവാക്കള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ ഇവരാണ് കുറ്റക്കാര്‍ എന്ന് തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.