സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞു വീണു

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കിടെ സ്റ്റേഡിയത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. ജാവലിന്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് മത്സരാര്ഥികളും രക്ഷിതാക്കളും ഇരുന്ന സ്ഥലത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണത്.
പരിക്കേറ്റ കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരിക്ക് ഗുരുതരമല്ല.ഗാലറിക്ക് തൊട്ടുപിന്നിലുള്ള മരത്തിന്റെ ചില്ല ഒടിഞ്ഞു വീഴുകയായിരുന്നു.അപകടത്തെത്തുടര്‍ന്ന് ഈ സ്ഥലത്തുള്ള മരച്ചില്ലകള്‍ ഫയര്‍ഫോഴ്സ് മുറിച്ചുനീക്കി.
അപകടമുണ്ടായ സമയത്ത് നിരവധി കുട്ടികളും അധ്യാപകരും ഗാലറിയില്‍ ഉണ്ടായിരുന്നെങ്കിലും കുട്ടികള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.