മുഴപ്പിലങ്ങാടിൽ ശബരിമല ഇടത്താവളമൊരുങ്ങി

Share our post

മുഴപ്പിലങ്ങാട്: ഐ.ആർ.പി.സി ശബരിമല തീർഥാടകർക്കായി മുഴപ്പിലങ്ങാട് കൂറുമ്പക്കാവിന് സമീപം ആരംഭിച്ച ഇടത്താവളം ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. 2018 മുതലാണ് ഇവിടെ ഇടത്താവളം തുടങ്ങിയത്. 2019ൽ 58 ദിവസം ഹെൽപ് ഡെസ്ക് പ്രവർത്തിച്ചിരുന്നു. ശബരിമലയിലേക്ക് കൂടുതലായും ഭക്തർ കടന്നുവരുന്ന വഴിയായതിനാലാണ് ഹൈവേയോട് ചേർന്ന ഇവിടെ താവളം ഒരുക്കുന്നത്.

ഭക്തർക്ക് ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമായി എല്ലാ സൗകര്യങ്ങളും ഇടത്താവളത്തിലുണ്ട്. അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ, പൊലീസ് എയ്‌ഡ് പോസ്റ്റ് എന്നിവയുമുണ്ട്.അലോപ്പതി ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനവും ലഭ്യമാണ്. ഐ.ആർ.പി.സി ചെയർമാൻ എം. പ്രകാശൻ അധ്യക്ഷനായി.

ആരോഗ്യ ഹെൽപ് ഡെസ്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ ടി .സജിത ഉദ്ഘാടനം ചെയ്തു. ഡോ. കെ .പി ബാലകൃഷ്ണപൊതുവാൾ, കെ. ഗിരീശൻ, കെ .വി. മുഹമ്മദ് അഷ്റഫ്, എം. പ്രജിൽ, വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. എ. പ്രേമൻ സ്വാഗതവും കെ .വി. പത്മനാഭൻ നന്ദിയും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!