ആര്യപ്പറമ്പ് ബഡ്‌സ് സ്‌കൂളിൽ ഭിന്നശേഷി ദിനാചരണം

ആര്യപ്പറമ്പ് ബഡ്‌സ് സ്‌കൂളിൽ ഭിന്നശേഷി ദിനാചരണം കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്യുന്നു
ആര്യപ്പറമ്പ്: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോളയാട് പഞ്ചായത്തിലെ ആര്യപ്പറമ്പ് ബഡ്‌സ് സ്‌പെഷൽ സ്‌കൂളിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വിവിധ പരിപാടികൾ നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അധ്യക്ഷനായി.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ് മുഖ്യാതിഥിയായി.കണ്ണൂർ സിറ്റി പോലീസ് സബ് ഇൻസ്‌പെക്ടർ ആർ.പി.വിനോദ് ക്ലാസെടുത്തു.പഞ്ചായത്തംഗങ്ങളായ ശ്രീജ പ്രദീപ്,പി.സുരേഷ്,സ്‌കൂൾ പ്രിൻസിപ്പാൾ എൻ.ടി.രോഷ്ണി,സുധീർ കേളോത്ത്,സി.കെ.സമീർ,വാഴയിൽ ഭാസ്‌കരൻ, ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പാരാ ലീഗൽ വോളന്റിയർമാരായ കെ.പി.ബീന,പി.വി.ദീപ,സായി ശ്രുതി,കെ.വി.രാധിക,യു.ജയശ്രീ,എം.അമൃത,കെ.ശ്രീജ ഏന്നിവർ നേതൃത്വം നൽകി.ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും കലാപരിപാടികളും നടന്നു.