പേരാവൂർ സെയ്ൻറ് ജോസഫ്സ് എച്ച്. എസ്. എസ് ലഹരിക്കെതിരെ ഗോൾ വർഷം സംഘടിപ്പിച്ചു

തൊണ്ടിയിൽ : ലഹരിക്കെതിരെ പേരാവൂർ സെയ്ൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾ വർഷം നടത്തി.ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഉദ്ഘാടനം ചെയ്തു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ. തോമസ് കൊച്ചു കരോട്ട്,പി. ടി. എ. പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, പ്രിൻസിപ്പൽ കെ
വി.സെബാസ്റ്റ്യൻ,പ്രഥമാധ്യാപകൻ വി. വി. തോമസ്, ജാൻസൻ ജോസഫ്, എന്നിവർ സംസാരിച്ചു.