ഡോ. രാജേന്ദ്രപ്രസാദ് അനുസ്മരണത്തിൽ പ്രസംഗിക്കാൻ അർഹ അനിറ്റ ജോസഫും

ഇരിട്ടി:പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദിൻ്റെ അനുസ്മരണാർത്ഥം മിനിസ്റ്ററി ഓഫ് യൂത്ത് അഫേഴ്സ് തിരഞ്ഞെടുത്ത എട്ട് പേരിൽ ഒരാൾ ഇരിട്ടി പുറവയൽ സ്വദേശിനി അർഹ അനിറ്റ ജോസഫും.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രസംഗിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരിലാണ് അർഹയും ഇടം നേടിയത്.
എടത്തൊട്ടി ഡീ പോൾ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അവസാന വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ അർഹ കോളേജ് യൂണിയൻ ചെയർപേഴ്സൺ കൂടിയാണ്. 28 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടെങ്കിലും അതിൽ 8 പേർക്ക് മാത്രമാണ് രാജ്യസഭയിൽ പ്രസംഗിക്കാൻ അവസരം.
മലയോര മേഖലയിൽ നിന്നാദ്യമായിട്ടാണ് ഒരാൾക്ക് ഇങ്ങനെ ഒരവസരം ലഭിക്കുന്നത്.ഇരിട്ടി പുറവയലിലെ ഐക്കരക്കാനാ യിൽ ജോസഫ് ബീന ദമ്പതികളുടെ ഏക മകളാണ് അർഹ.