വിദേശ മദ്യത്തിന് നാല് ശതമാനം നികുതി വർധന: ബില്ലിന്റെ കരടിന് അംഗീകാരം

Share our post

തിരുവനന്തപുരം: 1963 ലെ കെ.ജി.എസ്‌.ടി നിയമം ഭേദ​ഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദ​ഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോ​ഗം അംഗീകാരം നൽകി. സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ‍ഡിസ്‌റ്റലറികൾക്ക് ഈടാക്കുന്ന അഞ്ചു ശതമാനം ടേൺ ഓവർ ടാക്‌സ്‌ ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്‌ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെ.ജി.എസ്‌.ടി നിരക്ക് നാല് ശതമാനം വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദ​ഗതി.

ധനസഹായം

വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!