ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
മാതൃമരണനിരക്ക് കുറയ്ക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത്

ന്യൂഡൽഹി: മാതൃമരണനിരക്ക് നിയന്ത്രിക്കുന്നതിൽ അഭിമാനകരമായ നേട്ടത്തിന്റെ നെറുകയിൽ കേരളം. 2018–-20 കാലത്ത് സംസ്ഥാനത്തെ മാതൃമരണനിരക്ക് ലക്ഷത്തിൽ 19 ആയി കുറയ്ക്കാനായി. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും ഉയർന്ന നിരക്കുള്ള അസമിൽ ലക്ഷത്തിൽ 195 അമ്മമാര്‍ മരിക്കുന്നു.ഗർഭിണിയായിരിക്കുമ്പോഴോ പ്രസവശേഷം 42 ദിവസത്തിനുള്ളിലോ ഗര്‍ഭം സംബന്ധിച്ച കാരണത്താല്‍ ജീവഹാനി സംഭവിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരം മാതൃമരണം.
കേരളത്തിൽ 2016–-18ൽ മാതൃമരണനിരക്ക് ലക്ഷത്തിന് 43 ആയിരുന്നു. 2015–-17ൽ 42, 2014–-16ൽ 46 എന്നിങ്ങനെയായിരുന്നു ഈ നിരക്ക്. തുടർച്ചയായ വർഷങ്ങളിലുണ്ടായ പ്രളയം ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ അതിജീവിച്ചാണ് കേരളം 2018–-20ൽ വൻനേട്ടം കൈവരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിലെ നിരക്ക് 2018–-20ൽ ലക്ഷത്തിന് 33 ആണ്. തെലങ്കാന–- 43, ആന്ധ്രപ്രദേശ്– -45, തമിഴ്നാട്– -54, ജാർഖണ്ഡ്– -56, ഗുജറാത്ത്– -57, കർണാടകം–- 69.
രണ്ടായിരത്തി മുപ്പതോടെ മാതൃമരണനിരക്ക് ലക്ഷത്തിൽ 70 ആയി കുറയ്ക്കുകയെന്ന യുഎൻ സുസ്ഥിര വികസന ലക്ഷ്യം ഈ എട്ടു സംസ്ഥാനം കൈവരിച്ചതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ലക്ഷത്തിൽ 97 എന്നതാണ് ദേശീയ ശരാശരി. 2014–-16ൽ 130 ആയിരുന്നു. മധ്യപ്രദേശ്– -173, ഉത്തർപ്രദേശ്–- 167 എന്നിവയാണ് അസം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ.
പെൺകുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ഉറപ്പാക്കൽ, ആസ്പത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മതിയായ പരിചരണം, ശാസ്ത്രീയ ബോധവൽക്കരണം എന്നിവ വഴിയാണ് മാതൃമരണനിരക്ക് കുറയ്ക്കാൻ കഴിയുകയെന്ന് പൊതുജനാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്