Connect with us

Breaking News

ഡിജിറ്റൽ സയൻസ്‌ മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്ക്‌ കേരളത്തിൽ

Published

on

Share our post

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല ക്യാമ്പസിന്റെ തുടർച്ചയായി ഒരുങ്ങുന്നത്‌ ഡിജിറ്റൽ സയൻസ്‌ മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്ക്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ ചെയിൻ, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്‌, മെഡിക്കൽ മെറ്റീരിയൽസ്‌, ബയോടെക്‌നോളജിയുമായും ഇലക്‌ട്രോണിക്‌സ്‌ ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട മേഖലകൾ തുടങ്ങി ഡിജിറ്റൽ സാങ്കേതികമേഖലകൾക്ക്‌ ഊന്നൽ നൽകുന്ന ഇന്ത്യയിലെ ആദ്യ പാർക്കാകുമിത്‌. ഹാർവാർഡ്‌ സർവകലാശാല ഉൾപ്പെടെ ലോകോത്തര വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ഭാഗമായും ചെന്നൈ ഉൾപ്പെടെ ഏതാനും ഐ.ഐടിക്കു കീഴിലും സയൻസ്‌ പാർക്കുകളുണ്ട്‌.

കേരളത്തിൽ വളരെയധികം വിജ്ഞാന വ്യവസായങ്ങൾക്ക്‌ തുടക്കമിടാനും പാർക്ക്‌ സഹായിക്കും. വിദേശ സർവകലാശാലകൾക്കുൾപ്പെടെ തദ്ദേശ–- വിദേശ ഗവേഷകർക്കും ഇവിടെയെത്തി സാങ്കേതികവിദ്യയിൽ പൂർണത വരുത്താം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സംസ്ഥാനത്ത്‌ കമ്പനികൾ തുടങ്ങാനാകും. ചെറുകിട, ഇടത്തരം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വിദഗ്‌ധർക്കും കൂട്ടായ പ്രവർത്തന സൗകര്യങ്ങളാണ്‌ ഒരുക്കുക. പേറ്റന്റ്‌ ലഭിച്ച കണ്ടെത്തലുകളെ (ബൗദ്ധിക സ്വത്തവകാശങ്ങൾ) പ്രായോഗികതലത്തിലെ സംരംഭങ്ങളിലേക്ക്‌ എത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. സാങ്കേതികവിദ്യാ നവീകരണത്തിനുള്ള നിക്ഷേപത്തിന്റെ വലിയഭാഗം പാർക്കിലൂടെ നിറവേറ്റാനാകും. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളുമായുള്ള പ്രാഥമിക ചർച്ചകളിൽത്തന്നെ അനുകൂലമായ മികച്ച പ്രതികരണങ്ങളാണെന്ന്‌ ഡിജിറ്റൽ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സജി ഗോപിനാഥ്‌ പറഞ്ഞു.

പ്രധാന കേന്ദ്രീകരണം 
4 കാര്യത്തിൽ
ഡിജിറ്റൽമേഖലിലെ നാലു കാര്യത്തിലായിരിക്കും പ്രധാന കേന്ദ്രീകരണം. ഇലക്‌ട്രോണിക്‌ ടെക്‌നോളജി, ഇൻഡസ്‌ട്രീസ്‌ 4.ഒ–-യുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ, സൈബർ സുരക്ഷപോലെ മേഖലകൾ, ഡിജിറ്റൽ സംരംഭകത്വം തുടങ്ങിയ രംഗങ്ങളിൽ പുതുതായി വരുന്ന മാറ്റങ്ങളെ പൊതുജനങ്ങൾക്ക്‌ പരിചയപ്പെടുത്താനുള്ള ഡിജിറ്റൽ എക്‌സ്‌പീരിയൻസ്‌ തിയറ്റർ എന്നിവയായിരിക്കും പാർക്കിന്റെ ഊന്നൽ.

ഡിജിറ്റൽ സയൻസ്‌ പാർക്കിന്‌ അംഗീകാരം
കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കും. ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ട്രാൻസലേഷണൽ റിസർച്ച്‌ സെന്ററായി പാർക്ക്‌ പ്രവർത്തിക്കും. 1515 കോടി രൂപയുടെ പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചു. 200 കോടി രൂപ സർക്കാർ അനുവദിക്കും. 975 കോടി രൂപ കിഫ്ബിവഴിയും കണ്ടെത്തും. ബാക്കി തുക വ്യവസായ പങ്കാളികളുൾപ്പെടെയുള്ള സ്രോതസ്സുകളിൽനിന്നാകും. പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ കേന്ദ്രസർക്കാരും വ്യവസായമേഖലയും സഹകരിക്കും.

തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാല ക്യാമ്പസിനോട്‌ ചേർന്ന്‌, ടെക്‌നോസിറ്റിയിലെ 14 ഏക്കറിലെ പാർക്ക്‌ മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. ആദ്യഘട്ടം 200 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യമൊരുക്കലാണ്‌. സ്ഥാപനങ്ങൾക്ക്‌ പുതിയ സാങ്കേതിക വിദ്യ വളർത്തിയെടുക്കാനും ഇതിന്‌ വിവിധ സർവകലാശാലകളുമായി ചേർന്ന്‌ പ്രവർത്തിക്കാനുമുള്ള കൺസൾട്ടൻസി സഹായവും പാർക്കിലുണ്ടാകും. ശാസ്‌ത്ര സാങ്കേതികമേഖലയിൽ നേട്ടങ്ങൾ ഉപയോഗപ്പെടുത്താൻ 1000 കോടി രൂപ മുടക്കിൽ നാലു സയൻസ്‌ പാർക്ക്‌ കഴിഞ്ഞ ബജറ്റിലാണ്‌ പ്രഖ്യാപിച്ചത്‌. ഇതിൽ ആദ്യത്തേതാണ്‌ തൊഴിൽമേഖലയിലടക്കം പുതിയ സാധ്യതകൾ തുറക്കുന്ന ഡിജിറ്റൽ സയൻസ്‌ പാർക്ക്‌. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്കു സമീപം ഇരട്ട ബ്ലോക്കുള്ള സയൻസ്‌ പാർക്കുകളും വിഭാവനം ചെയ്യുന്നു.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!