ബജറ്റ് ടൂറിസം: കണ്ണൂർ-വാഗമൺ-കുമരകം പാക്കേജ് ഒരുങ്ങി

Share our post

കണ്ണൂർ: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഗമൺ-കുമരകം പാക്കേജ് ഒരുങ്ങി. ഒൻപതിന് വൈകിട്ട് ഏഴിന് പുറപ്പെട്ട് 12-ന് രാവിലെ അഞ്ചിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ആദ്യദിനം വാഗമണിൽ ഓഫ് റോഡ് ജീപ്പ് സഫാരി, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം, ക്യാമ്പ് ഫയർ, രണ്ടാംദിനത്തിൽ കുമരകത്ത് ഹൗസ് ബോട്ടിൽ ഭക്ഷണവും മ്യൂസിക് പ്രോഗ്രാമും.

കൂടാതെ ഒരുമണിക്കൂർ മറൈൻ ഡ്രൈവ് സന്ദർശനം. ശേഷം വൈകിട്ട് ഏഴിന് തിരിച്ച് പുറപ്പെടും. ഭക്ഷണവും താമസവും ഉൾപ്പെടെ ഒരാൾക്ക് 3,900 രൂപയാണ് നിരക്ക്. ബുക്കിങ്ങിന്: 9496131288, 9605372288, 8089463675.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!