എന്‍ ഊര്: ബുധനാഴ്ചമുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

എന്‍ ഊര് ഗോത്രപൈതൃകഗ്രാമത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ചമുതല്‍ വെള്ളിയാഴ്ചവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഗോത്രജനതയുടെ സംസ്‌കാരത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഗോത്ര പൈതൃകഗ്രാമം പട്ടികവര്‍ഗ വികസന വകുപ്പും വിനോദ സഞ്ചാരവകുപ്പും ചേര്‍ന്നാണ് ആവിഷ്‌കരിച്ചത്. ജൂണ്‍ നാലിനാണ് എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം നാടിന് സമര്‍പ്പിച്ചത്.