ഇന്ത്യയിലെ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ ഒരുങ്ങുന്നു

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്നാണ് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കമ്പനി നീങ്ങിയത്. ചില തസ്തികകൾ ഇനി ആവശ്യമില്ല എന്നായിരുന്നു ആമസോൺ ഹാർഡ്‌വേർ തലവൻ ഡേവ് ലിമ്പ് അറിയിച്ചിരുന്നത്.
ഇപ്പോഴിതാ ഇന്ത്യയിലെ ചില പ്രവർത്തനങ്ങളും പരിമിതപ്പെടുത്താൻ തയാറെടുക്കുകയാണ് ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം നൂറോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ആന്റി ജാസിയുടെ നേതൃത്വത്തിലുള്ള ചെലവ് ചുരുക്കൽ ക്യാംപെയ്നിന്റെ ഭാഗമായാണ് ഇന്ത്യയിലെ പിരിച്ചുവിടൽ.
ഇന്ത്യയിലെ ഫുഡ് ഡെലിവറി സർവീസ് അടുത്ത മാസത്തോടെ ആമസോൺ അവസാനിപ്പിക്കും. ഇതോടെ ഡെലിവറി സർവീസ് നടത്തുന്നവർക്ക് തൊഴിൽ നഷ്ടമാകും. സ്വിഗി, സൊമാറ്റോ എന്നിവയോട് മത്സരിക്കാൻ 2020 ലാണ് ആമസോൺ ഫുഡ് ഡെലിവറി സർവീസ് ബെംഗളൂരു ഉൾപ്പടെയുള്ള ചുരുക്കം ചിലയിടങ്ങളിൽ ആരംഭിച്ചത്. നേരത്തെ ഇന്ത്യയിലെ ഓൺലെെൻ ലേണിങ് അക്കാദമി നിർത്തലാക്കുന്നുവെന്നും ആമസോൺ അറിയിച്ചിരുന്നു.